മാംസപേശികള്‍ എങ്ങനെ വളരുന്നു? മാംസപേശികളുടെ വളര്‍ച്ചയ്ക്ക് പിറകിലെ ശാസ്ത്രം

നാമെല്ലാം വ്യായാമം ചെയ്യുന്നത് പ്രധാനമായും രണ്ട് കാര്യങ്ങള്‍ക്ക് വേണ്ടിയാണ് – ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുവാനും മാംസ പേശികളുടെ വളര്‍ച്ചയ്ക്കും. ഈ ആര്‍ട്ടിക്കിള്‍ മേലെ പറഞ്ഞതില്‍  രണ്ടാമത്തെ കാര്യത്തെക്കുറിച്ചുള്ളതാണ് – മാംസ പേശികളുടെ വളര്‍ച്ച. നമ്മുടെ ശരീരത്തില്‍ പല തരത്തിലുള്ള മാംസ പേശികലുണ്ടെങ്കിലും നാം ഇവിടെ സംസാരിക്കാന്‍ പോകുന്നത് സ്കെലിട്ടല്‍ മസിലുകളെ കുറിച്ചാണ്. സ്കെലിട്ടല്‍ മസിലുകള്‍ ഉണ്ടാക്കിയിരിക്കുന്നത് നൂലുപൊലെ ഉള്ള മയോഫിബ്രിലുകളും (myofibrils) സാര്‍ക്കോമീറും (sarcomere) കൊണ്ടാണ്. മയോഫിബ്രിലുകളും സാര്‍ക്കോമീറും മസില്‍ ഫൈബര്‍ രൂപീകരിക്കുക മാത്രമല്ല ചെയ്യുന്നത് ഇവ സങ്കോചനത്തിന്‍റെ അടിസ്ഥാനഘടകവും കൂടെയാണ്.

മസില്‍ സെല്ലിന്‍റെ (കോശം) ഒരു ഭാഗമാണ് sarcoplasmic reticulum, ഇവിടെ നിന്നാണ് മോട്ടോര്‍ ന്യൂറോണുകള്‍ പുറപ്പെടുവിക്കുന്നത്. മോട്ടോര്‍ ന്യൂറോണുകളില്‍ നിന്നും സിഗ്നല്‍ ലഭിക്കുമ്പോള്‍ മനുഷ്യശരീരത്തില്‍ ഉള്ള 650 സ്കെലിട്ടല്‍ മസിലുകള്‍ സങ്കോചിക്കുന്നു. മോട്ടോര്‍ ന്യൂറോണുകള്‍ മസിലുകള്‍ക്ക് ചുരുങ്ങാന്‍ ഉള്ള നിര്‍ദ്ദേശം കൊടുക്കുന്നു, ഈ സിഗ്നലുകള്‍ എത്ര നന്നായി നിര്‍ദേശം കൊടുക്കുന്നുവോ നിങ്ങളുടെ ശരീരത്തിന് അത്രയും മെച്ചപ്പെട്ട ഫലം ലഭിക്കും.

ദൃഢപേശികള്‍ ഉള്ളവര്‍ക്ക് മാത്രമേ കൂടുതല്‍ ഭാരം ഉയര്‍ത്തുവാന്‍ കഴിയൂ എന്നില്ല, മോട്ടോര്‍ ന്യൂറോണുകളെ ശരിയായ രീതിയില്‍ ഉത്തേജിപ്പിക്കുകയും മസില്‍ സങ്കോചിപ്പിക്കുകയും ചെയ്യുന്നത് ദൃഢപേശി ഇല്ലാത്ത ഒരാളെയും ഭാരം ഉയര്‍ത്തുവാന്‍  സഹായിക്കും. ഇതാണ് മറ്റു ബോഡി ബില്‍ഡര്‍മാരെക്കാള്‍ ചേറിയ  ശരീരം ആണെങ്ങില്‍പോലും ചില ആളുകള്‍ക്ക് കൂടുതല്‍ ഭാരം ഉയര്‍ത്തുവാന്‍ സാധിക്കുന്നത്.

 

മാംസ പേശികളുടെ വളര്‍ച്ചയ്ക്ക് പിറകിലെ ജീവശാസ്ത്രം 

വ്യായാമത്തിന് ശേഷം നമ്മുടെ ശരീരം കേടുപാടുകള്‍ തീര്‍ക്കുകയും ക്ഷതമേറ്റ മാംസ പേശികളെ പകരം വെയ്ക്കുകയും ചെയ്യും. ഈ പ്രക്രിയയില്‍ മസില്‍ ഫൈബറുകളെ സംയോജിപ്പിച്ചുകൊണ്ട് പുതിയ മസില്‍ പ്രോട്ടീന്‍ നാരുകള്‍ അഥവാ myofibris രൂപപ്പെടുത്തുന്നു. ഈ പുതിയ myofibrils കട്ടിയും എണ്ണവും വര്‍ദ്ധിപ്പിക്കുകയും അതുവഴി മസില്‍ ഹൈപര്‍ട്രോഫിക്ക് (വളര്‍ച്ച) കാരണമാകുകയും ചെയ്യുന്നു. മസില്‍ പ്രോട്ടീന്‍ സമന്യയം മസില്‍ പ്രോട്ടീന്‍ വിശ്ലേഷണത്തേക്കാള്‍ കൂടുമ്പോള്‍ ആണ് മാംസ പേശികളുടെ വളര്‍ച്ച സംഭവിക്കുന്നത്. ഇത് സംഭവിക്കുന്നത് നിങ്ങള്‍ വ്യായാമം ചെയ്യുമ്പോള്‍ അല്ല മറിച്ച് വിശ്രമിക്കുമ്പോള്‍ ആണ്.

എന്നാല്‍ മസില്‍ സെല്ലുകളിലേക്ക് മസില്‍ എങ്ങനെ ചേര്‍ക്കുന്നു? ഇവിടെ ആണ് സാറ്റെലൈറ്റ് സെല്ലുകള്‍ കടന്നുവരുന്നത്, ഇവ സ്റ്റെം സെല്ലുകളെ പോലെ പ്രവര്‍ത്തിക്കുന്നു. ഇവ ഉത്തേജിപ്പിക്കപ്പെടുമ്പോള്‍ മസില്‍ സെല്ലുകളിലേക്ക് nuclie ചേര്‍ക്കുകയും ഇത് മയോഫിബ്രിലുകളുടെ (മസില്‍ സെല്‍) വളര്‍ച്ചയ്ക്ക് കാരണമാകുകയും ചെയ്യുന്നു. സാറ്റെലൈറ്റ് സെല്ലുകളെ ഉത്തേജിപ്പിക്കുന്നത് മാംസ പേശികളുടെ വളര്‍ച്ചയ്ക്ക് അനിവാര്യമാണ്. എന്നാല്‍ സാറ്റെലൈറ്റ് സെല്ലുകളെ എങ്ങനെ ഉത്തേജിപ്പിക്കും എന്നും അറിയേണ്ടതുണ്ട്.

 

മാംസപേശികളുടെ വളര്‍ച്ചക്ക് കാരണമാകുന്ന 3 പ്രക്രിയകള്‍ 

മാംസ പേശികളുടെ വര്‍ദ്ധനവിന് അടിസ്ഥാനമായി ആവശ്യമുള്ളത് തുടര്‍ച്ചയായി മാംസ പേശികളില്‍ സ്‌ട്രെസ് ചെലുത്തുവാനുള്ള കഴിവാണ്. മാംസ പേശികളുടെ വളര്‍ച്ചക്ക് സ്‌ട്രെസ് വളരെ പ്രാധാന്യമായ ഒരു ഘടകമാണ്, ഇത് അനുരൂപീകരണത്തെ തടസ്സപ്പെടുത്തുന്നു. സ്ട്രെസ്സും അതിനു ശേഷമുള്ള അനുരൂപീകരണത്തിലെ തടസ്സവും മാംസ പേശികളുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്ന മൂന്ന്‍ പ്രക്രിയകള്‍ക്ക് കാരണമാകുന്നു.

 

മാംസപേശികളുടെ വളര്‍ച്ചക്ക് കാരണമാകുന്ന പ്രക്രിയ 1 മസില്‍ ടെന്‍ഷന്‍ (മംസപേശികള്‍ക്ക് സംഭവിക്കുന്ന സമ്മര്‍ദ്ദം)

നാം വ്യായാമം ചെയ്യുമ്പോള്‍ മാംസ പേശികളില്‍ സമ്മര്‍ദ്ദം (സ്‌ട്രെസ്) ചെലുത്തുന്നു, ഇതാണ് അവയെ വളരാന്‍ സഹായിക്കുന്നത്. എന്നാല്‍ നമ്മുടെ ശരീരം ഇതുമായി ചുരുങ്ങിയ കാലയളവില്‍ തന്നെ യോജിക്കുന്നു. പേശികളുടെ വളര്‍ച്ചക്ക് നിങ്ങളുടെ ശരീരത്തിനു ശീലമുള്ളതിനെക്കാളും കൂടുതല്‍ അളവില്‍ മസിലുകളില്‍ സ്‌ട്രെസ് ചെലുത്തേണ്ടതാണ്. ഇത് എങ്ങനെ ചെയ്യാം? ഇതിനുള്ള പ്രധാനമായ വഴി ഉയര്‍ത്തുന്ന ഭാരത്തിന്‍റെ അളവ് വര്‍ദ്ധിപ്പിക്കുക എന്നതാണ്. മാംസ പേശികളിലുണ്ടാവുന്ന ഈ അധികമായിട്ടുള്ള സമ്മര്‍ദ്ദം മാംസ പേശികളുടെ രസതന്ത്രത്തില്‍ മാറ്റം വരുത്തുകയും ഇത് വളര്‍ച്ചയുടെ ഘടകമായ സാറ്റലൈറ്റ് സെല്ലുകളുടെ ഉത്തേജനത്തിനു കാരണമാകുകയും ചെയ്യും.

 

 

മാംസപേശികളുടെ വളര്‍ച്ചക്ക് കാരണമാകുന്ന പ്രക്രിയ 2 മസില്‍ ഡാമേജ് (മാംസ പേശികള്‍ക്ക് സംഭവിക്കുന്ന ഹാനി)

സാദാരണയായി വ്യായാമത്തിന് ശേഷം അനുഭവപ്പെടുന്ന വേദന മാംസപേശികള്‍ക്ക് സംഭവിക്കുന്ന ഹാനിയുടെ ഒരു ഭാഗമാണ്. ഇതിന്‍റെ അര്‍ത്ഥം വേദന ഉണ്ടെങ്കില്‍ മാത്രമേ മസില്‍ ഡാമേജ് സംഭവിക്കൂ എന്നല്ല, പകരം മസില്‍ സെല്ലുകള്‍ക്ക് ഹാനി സംഭവിക്കുക എന്നതാണ് പ്രാധാന്യം. ഈ മസില്‍ ഡാമേജ് ചില തന്മാത്രകളെയും രോഗ പ്രതിരോധത്തിനു സഹായിക്കുന്ന ചില കോശങ്ങളെയും പുറത്തുവിടുന്ന വഴി സാറ്റലൈറ്റ് സെല്ലുകളെ പ്രയോഗക്ഷമമാക്കുന്നു.

 

 

മാംസപേശികളുടെ വളര്‍ച്ചക്ക് കാരണമാകുന്ന പ്രക്രിയ 3  – മെറ്റബോളിക് സ്‌ട്രെസ് 

നിങ്ങള്‍ക്ക് വ്യായാമത്തിന് ശേഷം ശരീരത്തില്‍ വീക്കം അനുഭവപ്പെടാറുണ്ട് എങ്കില്‍ ഇത് മെറ്റബോളിക് സ്‌ട്രെസ് കാരണമാണ്. മെറ്റബോളിക് സ്‌ട്രെസ് മാംസ പേശികള്‍ വീങ്ങുന്നതിനു കാരണമാകുന്നു, ഇത് മസില്‍ സെല്ലുകളുടെ വലിപ്പം വര്‍ദ്ധിപ്പിക്കാതെ തന്നെ മാംസ പേശികളുടെ വളര്‍ച്ചക്ക് സഹായിക്കുന്നു. ഇതിനു കാരണം മസില്‍ ഗ്ലൈക്കജനാണ്, ഇത് മാംസ പേശികളുടെ വീക്കത്തിനും connective tissueവിന്‍റെ വളര്‍ച്ചക്കും കാരണമാകുന്നു. ഈ തരത്തിലുള്ള വളര്‍ച്ചയെ sarcoplasmic hypertrophy എന്ന് വിളിക്കുന്നു, ഇത് വഴി നിങ്ങള്‍ക്ക് ബലം വര്‍ദ്ധിപ്പിക്കാതെ തന്നെ വലിയ മസിലുകള്‍ നേടുവാന്‍ കഴിയും.

 

മാംസപേശികളുടെ വളര്‍ച്ചക്ക് കാരണമാകുന്ന മൂന്ന്‍ പ്രക്രിയകളെ കുറിച്ചാണ് മുകളില്‍ പറഞ്ഞിരിക്കുന്നത്, ഇനി അറിയേണ്ടത് ഹോര്‍മോണുകള്‍ മാംസപേശികളുടെ വളര്‍ച്ചയെ എങ്ങനെ ബാധിക്കുന്നു എന്നതാണ്.

 

 

ഹോര്‍മോണുകള്‍ മാംസപേശികളുടെ വളര്‍ച്ചയെ എങ്ങനെ ബാധിക്കുന്നു 

ഹോര്‍മോണുകള്‍ മാംസപേശികളുടെ വളര്‍ച്ചക്ക് സഹായിക്കുന്ന ഒരു പ്രധാനപ്പെട്ട ഘടകമാണ്, കാരണം ഇവ  സാറ്റലൈറ്റ് സെല്ലുകളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നു. ടെസ്റ്റോസ്റ്റെറോണും ഇന്‍സുലിന്‍ ഗ്രോത്ത് ഫാക്ടറും (IGF)-1 (പ്രത്യേകിച്ച് മേക്കോ-ഗ്രോത്ത് ഫാക്ടര്‍ – MFG) ആണ് മാംസ പേശികളുടെ വളര്‍ച്ചയ്ക്ക് കാരണമാകുന്നു രണ്ട് പ്രധാനപ്പെട്ട ഘടകങ്ങള്‍.

ടെസ്റ്റോസ്റ്റെറോണ്‍ പ്രോട്ടീനിന്‍റെ സംശ്ലേഷണം വര്‍ദ്ധിപ്പിക്കുകയും, പ്രോട്ടീനിന്‍റെ വിശ്ലേഷണം തടയുകയും, സാറ്റലൈറ്റ് സെല്ലുകളെ പ്രയോഗക്ഷമമാക്കുകയും, അനബോളിക് ഹോര്‍മോണുകളെ ഉത്തേജിപ്പിക്കകയും ചെയ്യുന്നു. ശരീരത്തിലെ 98 ശതമാനം ടെസ്റ്റോസ്റ്റെറോണും നിഷ്ക്രിയമാണെങ്കിലും, സ്ട്രെങ്ങ്ത്ത് ട്രെയിനിംഗ് ഇവയെ സ്വതന്ത്രമാക്കുന്നു. ടെസ്റ്റോസ്റ്റെറോണ്‍ വളര്‍ച്ചയെ സഹായിക്കുന്ന ഹോര്‍മോണുകളുടെ പ്രതികരണം ഉത്തേജിപ്പിക്കുവാനും സഹായിക്കുന്നു.

IGF പ്രോട്ടീനിന്‍റെ സംശ്ലേഷണം വര്‍ദ്ധിപ്പിക്കുകയും , ഗ്ലൂക്കോസിന്‍റെ ആഗിരണം എളുപ്പമാക്കുകയും, സാറ്റലൈറ്റ് സെല്ലുകളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു; ഇത് മാംസപേശികളുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നു.

 

മാംസപേശികളുടെ വളര്‍ച്ചക്ക് വിശ്രമം എന്തുകൊണ്ട് അനിവാര്യമാണ്?

ശരീരത്തിന് ആവശ്യമായ പോഷണവും വിശ്രമവും ലഭിച്ചില്ലെങ്ങില്‍ അനബോളിക് പ്രക്രിയ നേരെ തിരിച്ചാകുകയും ഇത് ശരീരത്തെ വിനാശകരമായ അവസ്ഥയില്‍ എത്തിക്കുകയും ചെയ്യുന്നു. ഒരു തവണ ചെയ്യുന്ന റെസിസ്റ്റന്‍സ് എക്സസൈസിനോടുള്ള മസില്‍ പ്രോട്ടീന്‍ മെറ്റബോളിസത്തിന്‍റെ പ്രതികരണം ഏകദേശം 24 മുതല്‍ 48 മണിക്കൂര്‍വരെ നീണ്ടുനില്‍ക്കും. ഈ കാലയളവില്‍ കഴിക്കുന്ന ആഹാരവും പ്രോട്ടീന്‍ മെറ്റബോളിസവും തമ്മിലുള്ള പരസ്പരവ്യവഹാരമാണ് ആഹാരത്തിനു മാംസപേശികളുടെ വളര്‍ച്ചയുടെ മുകളിലുള്ള പ്രഭാവം നിര്‍ണ്ണയിക്കുക.

 

 

മാംസപേശികളുടെ വളര്‍ച്ച ചുരുങ്ങിയ കാലയളവില്‍ നടക്കാത്തത്  എന്തുകൊണ്ട്?

ഭൂരിപക്ഷം ആളുകളിലും മാംസപേശികളുടെ വളര്‍ച്ച മെല്ലെയാണ്, പ്രത്യക്ഷമായ മാറ്റം കാണുവാന്‍ ആഴ്ച്ചകളും മാസങ്ങളും എടുക്കുന്നു. കാരണം മാംസപേശികളെ ഉത്തേജിപ്പിക്കുവാനുള്ള നാഡീവ്യൂഹത്തിന്‍റെ കഴിവിനെ ആശ്രയിച്ചാണ് തുടക്കത്തിലുള്ള മാറ്റങ്ങള്‍ എന്നതാണ്.

ഇത് കൂടാതെ വ്യത്യസ്തരായ ആളുകളുടെ ജനിതികശാസ്ത്രവും വ്യത്യസ്തമായിരിക്കും; അതായത് ഹോര്‍മോനുകളുടെ ഉത്പാദനം, മസില്‍ ഫൈബറിന്‍റെ  എണ്ണവും തരവും, സാറ്റലൈറ്റ് സെല്ലുകളുടെ പ്രവര്‍ത്തനക്ഷമത എന്നിവ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. ഇവയെല്ലാം മാംസപേശികളുടെ വളര്‍ച്ചയെ പരിമിതപ്പെടുത്താം. മാംസപേശികളുടെ വളര്‍ച്ച നടക്കണമെങ്കില്‍ മസില്‍ പ്രോട്ടീനിന്‍റെ സംശ്ലേഷണം മസില്‍ പ്രോട്ടീനിന്‍റെ വിശ്ലേഷണത്തെക്കാള്‍ കൂടുതലായിരിക്കണം. ഇതിനായി ശരീരത്തിന് ആവശ്യമായ പ്രോട്ടീനും (പ്രധാനമായും അമിനോ ആസിഡുകള്‍) കാര്‍ബോഹൈഡ്രേറ്റും ലഭിക്കേണ്ടതുണ്ട്. ഇത് ക്ഷതമേറ്റ മസില്‍ ടിഷ്യുവിന്‍റെ പുനര്‍നിര്‍മ്മാണത്തിനു സഹായിക്കുന്നു.

നിങ്ങളുടെ മാംസ പേശികളുടെ വളര്‍ച്ച നിങ്ങളുടെ പ്രായത്തേയും, ലിംഗത്തെയും, ജനിതികശാസ്ത്രത്തെയും കൂടി ആശ്രയിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കേണ്ടതാണ്. ഉദാഹരണത്തിന് – പുരുഷന്മാരില്‍ സ്ത്രീകളില്‍ ഉള്ളതിനെ അപേക്ഷിച്ച് കൂടുതല്‍ ടെസ്റ്റോസ്റ്റിറോണ്‍ ഉള്ളതുകൊണ്ട് കൂടുതല്‍ ബലവും വലുപ്പവും ഉള്ള മസിലുകളുടെ നിര്‍മ്മാണത്തിന് ഇത് സഹായകമാകുന്നു.